ബംഗാൾ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളായി ശത്രുഘ്നൻ സിൻഹയും ബാബുൽ സുപ്രിയോയും; പ്രഖ്യാപിച്ച് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. അസൻസോൾ പാർലമെന്റ് സീറ്റിലേക്ക് ശത്രുഘ്നൻ സിൻഹയെയും ബാലിഗഞ്ച് സീറ്റിലേക്ക് ബാബുൽ സുപ്രിയോയെയും പാർട്ടി സ്ഥാനാർഥികളായി മത്സരിപ്പിക്കുമെന്ന് മമത അറിയിച്ചു.

മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ ശത്രുഘ്നൻ സിൻഹയെയും മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോയെയും ഉപതെരഞ്ഞെടുപ്പിൽ അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥികളായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്വിറ്ററിലൂടെ മമത പറഞ്ഞു.

രണ്ട് തവണ ബി.ജെ.പി എം.പിയായിരുന്ന സുപ്രിയോ കഴിഞ്ഞ വർഷം പാർട്ടി വിട്ട് ടി.എം.സിയിൽ ചേർന്നതിനെ തുടർന്ന് അസൻസോൾ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. സംസ്ഥാന മന്ത്രി സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Mamata names Shatrughan Sinha and Babul Supriyo as Trinamool candidates for Bengal bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.