മമത മോദിക്ക്​ കുർത്ത സമ്മാനിച്ചതിനെ പരിഹസിച്ച്​ രാജ് ​ബബ്ബാർ

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ മധുരപലഹാരങ്ങളും കുർത്തകളും സമ്മാനിക്കുന്ന പശ്​ചിമ ബംഗാൾ മുഖ ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാജ്​ ബബ്ബാർ. മമതക്ക്​​ എങ്ങനെയാണ്​​ മോദിയുടെ കുർത്ത കളുടെ അളവ്​ അറിയുന്ന​തെന്ന്​ താൻ അത്​ഭുതപ്പെടുന്നുവെന്നായിരുന്നു പരിഹാസം. ​മോശമായ രീതിയിലുള്ള പരിഹാസത്തിന െതിരെ രൂക്ഷ വിമർശനമാണ്​ തൃണമൂൽ കോൺഗ്രസ്​ നടത്തിയത്​.

പശ്​ചിമ ബംഗാൾ രണ്ട്​ കാര്യങ്ങൾക്കാണ്​ ലോക പ്രശസ്​ തം. പാൽക്കട്ടി ​െകാണ്ടുള്ള മധുര പലഹാരങ്ങൾക്കും ​കുർത്തകൾക്കും. പക്ഷേ, ഇന്നേവരെ മമതാജി മറ്റാർക്കും ഇത്​ രണ്ടും സമ്മാനിച്ചിട്ടില്ല. ഇവ ആർക്കെങ്കിലും സമ്മാനിക്കണ​െമന്ന്​ അവർക്ക്​ തോന്നുകയാണെങ്കിൽ അത്​ ഒരാൾക്ക്​ മാത്രമാണ്​ നൽകുക. അതിൽ നിന്ന്​ നിങ്ങൾ മനസിലാക്കേണ്ടത്​ മോദിയുടെ കുർത്തയുടെ അളവ്​ മമതക്കറിയാം എന്നാണ്​ - രാജ്​ ബബ്ബാർ പറഞ്ഞു.

തൃണമൂലിൻെറ ബി.ജെ.പി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്​ത ബബ്ബാർ, മമതയാണ്​ ബംഗാളിൽ ബി.ജെ.പിയെ വളർത്തിയതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ്​ സ്വതന്ത്രവും ന്യായയുക്​തവുമായാൽ തൃണമൂൽ ബംഗാളിൽ തകർന്നുപോകും എന്നുറപ്പുള്ളതുകൊണ്ടാണ്​ അവർ അക്രമം പ്രോത്​സാഹിപ്പിക്കുന്നതെന്നും ബബ്ബാർ കുറ്റപ്പെടുത്തി.

കോൺഗ്രസ്​ നേതാവിൻെറ പരാമർശങ്ങളെ തൃണമൂൽ നേതാവ്​ പാർത്ഥ ചാറ്റർജി രൂക്ഷമായി വിമർശിച്ചു. സിനിമാ നടന്​(രാജ്​ ബബ്ബാർ) ഔചിത്യം അറിയില്ല. സിനിമാക്കാരനായതിനാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയത്തിലും അനുഭവസമ്പത്തില്ല. ഔചിത്യവും രാഷ്ട്രീയവും ഒന്നല്ലെന്ന്​ അദ്ദേഹത്തിന്​ അറിയില്ലെന്നും പാർത്ഥ പറഞ്ഞു.

മോദിക്ക്​ സമ്മാനങ്ങൾ നൽകുന്ന മമതയുടെ നടപടിയെ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വിമർശിച്ചു. തൃണമൂലിനും ബി.ജെ.പിക്കും ഇടയിൽ രഹസ്യ ധാരണയുണ്ടെന്നും ബംഗാളിൽ ഗുസ്​തിയും ഡൽഹിയിൽ സൗഹൃദവുമാണെന്നും യെച്ചൂരി പരിഹസിച്ചു. നടൻ അക്ഷയ്​ കുമാർ നടത്തിയ അഭിമുഖത്തിലാണ്​ മമതാ ബാനർജി തനിക്ക്​ വർഷാവർഷം മധുര പലഹാരങ്ങളും കുർത്തകളും നൽകാറുണ്ടെന്ന്​ മോദി അറിയിച്ചത്​. അദ്ദേഹത്തിന്​ രസഗുള നൽകുമെന്നും എന്നാൽ ഒരു വോട്ടു പോലും നൽകില്ലെന്നും മമത മറുപടി പറഞ്ഞിരുന്നു.

Tags:    
News Summary - Mamata Ji Knows The Size Of PM's Kurtas: Congress Leader Raj Babbar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.