കൊൽക്കത്ത: എൻ.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
മുംബൈയിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം ബാരാമതിയിൽ ലാൻഡിങ് ശ്രമത്തിനിടെ തകർന്നുവീണ് പവാറും വിമാനത്തിലെ പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്.
അജിത് പവാറിന്റെ പെട്ടെന്നുള്ള മരണം തന്നിൽ വളരെയധികം നടക്കമുണ്ടാക്കിയെന്ന് ഒരു ഓൺലൈൻ പോസ്റ്റിൽ മമത ബാനർജി പറഞ്ഞു.
‘അജിത് പവാറിന്റെ പെട്ടെന്നുള്ള മരണത്തിൽ ഞാൻ അഗാധമായി ഞെട്ടിപ്പോയി! ബാരാമതിയിൽ ഒരു വിനാശകരമായ വിമാനാപകടത്തിൽ അജിത് മരിച്ചു, എനിക്ക് ഒരു വലിയ നഷ്ടബോധം തോന്നുന്നുവെന്നാണ് മമത പറഞ്ഞത്.
പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായിരുന്നപ്പോഴുള്ള ഊഷ്മള ബന്ധമാണ് അജിത് പവാറുമായി ഇപ്പോഴും മമതക്കുള്ളത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തുന്നതുകൂടാതെ എന്തെങ്കിലും അട്ടിമറിയുൾപ്പെടെയുള്ളവ നടന്നിട്ടുണ്ടോ എന്ന ആശങ്കകൂടിയാണ് മമതയുടെ പോസ്റ്റിൽ തെളിയുന്നത്.
അത്യാധുനിക സംവിധാനങ്ങളും സുരക്ഷ ക്രമീകരണങ്ങളുമുളള വിമാനമാണ് അപകടത്തിൽപെട്ടത്. ഇതാണ് സംശയത്തിന്റെ മുന ഉയരാൻ കാരണം. വിമാനാപകടവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളുടെ വിവരണങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.