Posted On
date_range Updated On
date_range ഒഡിഷയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്; എം.എൽ.എമാർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചവർ പിടിയിൽ
ബംഗളൂരു: ഒഡിഷയിൽ തിങ്കളാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചോർത്താൻ കോൺഗ്രസ് എം.എൽ.എമാർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ബ്ലാങ്ക് ചെക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇയാൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതാണ്. കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടേക്ക് എത്തിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഒഡിഷയിൽ നാല് രാജ്യസഭ സീറ്റിലേക്കാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.