കൊൽക്കത്ത: രാജ്യത്തെ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിലുള്ള സാഹചര്യത്തിൽ രാഷ്ട്രപതിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് അതിന് കഴിയുകയില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് മോദി ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി.
അദ്വാനിയുമായോ രാജ്നാഥ് സിങുമായോ ജെയ്റ്റ്ലിയുമായോ തനിക്ക് പ്രശ്നങ്ങളില്ല. അടുത്ത രണ്ട് വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നതായും അവർ പറഞ്ഞു. ബംഗാളിൽ നോട്ട് നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട് ബാധിച്ചതായും 81.5 ലക്ഷം പേർക്ക് ഇത് മൂലം തൊഴിൽ നഷ്ടപ്പെട്ടതായും മമത പറഞ്ഞു. ഇനിയും നിലവിലെ സ്ഥിതി തുടർന്നാൽ പശ്ചിമബംഗാൾ ക്ഷാമത്തിേലക്ക് നീങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
നോട്ട് പിൻവലിക്കലിന് ശേഷം കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു. റോസ്വാലി ചിട്ടിക്കേസിൽ തൃണമൂൽ എം.പിമാരെ സി.ബി.െഎ അറസ്റ്റ് ചെയ്തതോടെ പ്രശ്നങ്ങൾ കൂടുതൽ വഷലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.