ചണ്ഡീഗഢ്: വനിത ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് കരസേനയിലെ മേജർ ജ നറലിനെ സർവിസിൽ നിന്ന് പുറത്താക്കാൻ സൈനിക കോടതി ശിപാർശ. 2016ൽ അസം റൈഫിൾസിലെ ഇൻസ്പെക്ടർ ജനറൽ ആയിരുന്നപ്പോൾ നടന്ന സംഭവത്തിലാണ് നടപടി.
വനിത ഉദ്യോഗസ്ഥയെ തെൻറ ഒാഫിസിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. ലഫ്റ്റനൻറ് ജനറൽ ഗിരിരാജ് സിങ്ങിെൻറ നേതൃത്വത്തിലുള്ള ജനറൽ കോർട്ട് മാർഷൽ (ജി.സി.എം) ആണ് പിരിച്ചുവിടൽ ശിപാർശ നടത്തിയത്. കരസേന മേധാവി അംഗീകരിക്കുന്നതോടെയാണ് ശിപാർശ നടപ്പാവുകയെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു. വിധിക്കെതിരെ സേനാ മേധാവിക്ക് അപ്പീൽ നൽകാൻ കുറ്റാരോപിതന് അവകാശമുണ്ട്. ആരോപണം മേജർ ജനറൽ നിഷേധിച്ചു. ഇദ്ദേഹത്തിെൻറ പേര് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.