പാസ്​പോർട്ട്​ ഉദാരമാക്കൽ: ജനങ്ങളുടെ പ്രതികരണം തേടി സുഷമ

ന്യൂഡൽഹി: പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍  ഉദാരമാക്കിയ  നടപടിയിൽ ജനങ്ങളുടെ പ്രതികരണം ആരാഞ്ഞ്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. അനാഥ കുട്ടികൾ, വേർപിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, സന്ന്യാസിമാർ എന്നിങ്ങനെ വിവിധ തരത്തിലുള്ള അപേക്ഷകർക്ക്​ ​ പാസ്​പോർട്ട്​ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലാണ്​ വിദേശകാര്യമന്ത്രാലയം ഇളവ്​ ചെയ്​തത്​.

പാസ്‌പോര്‍ട്ട് മാനദണ്ഡങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതില്‍ നിങ്ങളുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട് -സുഷമ ട്വിറ്ററില്‍ കുറിച്ചു.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, മാതാപിതാക്കളില്‍ ഒരാളുടെ പേര് മതി, പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം തുടങ്ങിയ നിരവധി ഇളവുകളാണ് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.

 പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് നിരവധി പരാതി കള്‍ വനിത ശിശുക്ഷേ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മന്ത്രിതല ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പാസ്പോര്‍ട്ട് ചട്ടം ഉദാരമാക്കിയത്.

Tags:    
News Summary - Major Changes In Passport Rules, Sushma Swaraj Asks For Feedback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.