Posted On
date_range Updated On
date_range വിശ്വസ്തത കാത്തുസൂക്ഷിക്കാൻ സംസ്ഥാന കമീഷനുകൾക്ക് വോട്ടുയന്ത്രങ്ങൾ നൽകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍
ന്യൂഡൽഹി: സാങ്കേതികമായ വിശ്വസ്തത കാത്തുസൂക്ഷിക്കാനുള്ളതിനാൽ തങ്ങളുടെ കൈവശമുള്ള വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്ക് തെരഞ്ഞെടുപ്പ് നടത്താൻ വിട്ടുകൊടുക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്താൻ വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സർക്കാർ സമർപ്പിച്ച ഹരജി തള്ളണമെന്നും കമീഷന്‍ ഡൽഹി ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
മുനിസിപ്പൽ കോർപറേഷനുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾ സ്വന്തം നിലക്ക് സംവിധാനങ്ങൾ ഒരുക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.