Posted On
date_range Updated On
date_range മുത്തലാഖ്: സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ
- മുത്തലാഖ് വിശുദ്ധ ഖുർആൻ അധ്യാപനങ്ങളുടെയും ശരീഅത്ത് നിയമങ്ങളുടെയും ലംഘനമാണ്.
- മുത്തലാഖ് ക്ഷണികവും തിരിച്ചെടുക്കാൻ സാധിക്കാത്തതുമായതിനാൽ ദമ്പതികൾക്കിടയിൽ പിന്നീട് അനുരഞ്ജനത്തിനും സാധ്യതയില്ലാതാക്കുന്നു.
- തുല്യാവകാശത്തിനുള്ള ഭരണഘടനയുടെ 14ാം വകുപ്പിെൻറ ലംഘനമാണ്.
- വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ വ്യക്തിനിയമങ്ങളിലെ മാറ്റങ്ങളും മറ്റും പരിശോധിച്ചശേഷം ആറുമാസത്തിനകം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം.
- നിയമ നിർമാണം നടക്കുന്നതുവരെ മുത്തലാഖിലൂടെ വിവാഹമോചനം സാധ്യമല്ല.
- മുത്തലാഖ് സുന്നി മുസ്ലിംകൾക്കിടയിലുള്ളതും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതുമാണ്.
- ലിംഗപരമായ തുല്യത ഉറപ്പുവരുത്താൻ നിയമനിർമാണം മാത്രമാണ് പോംവഴി.
- മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുർആനാണ് നിയമങ്ങളുടെ പ്രഥമ സ്രോതസ്സെന്നും ഏറ്റവും മുൻഗണന നൽകേണ്ടത് അതിനാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്.
- മുത്തലാഖ് വിശ്വാസത്തിെൻറ അവിഭാജ്യ ഘടകമാണെന്നും അവരുടെ വ്യക്തിനിയമത്തിെൻറ ഭാഗമാണെന്നുമുള്ള ചീഫ് ജസ്റ്റിസിെൻറ നിലപാടിനോട് യോജിക്കാൻ അങ്ങേയറ്റം പ്രയാസമാണെന്നും കുര്യൻ ജോസഫ്.
- ജസ്റ്റിസ് കുര്യൻ ജോസഫിെൻറ നിരീക്ഷണങ്ങളോട് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും യു.യു. ലളിതും യോജിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.