മഹുവ മൊയ്​ത്രയും ഭർത്താവ് പിനാകി മിശ്രയും

'രാത്ത് കെ ഹംസഫർ'; ജർമനിയിൽ നടന്ന വിവാഹ ചടങ്ങിൽ ഹിന്ദിഗാനത്തിന് ചുവട് വെച്ച് മഹുവയും പിനാകി മിശ്രയും

മേയ് 30നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും ബിജു ജനതാദൾ(ബി.ജെ.ഡി) മുൻ എം.പിയും അഭിഭാഷകനുമായ പിനാകി മിശ്രയും തമ്മിലുള്ള വിവാഹം. ജർമൻ തലസ്ഥാനമായ ബർലിൻ ആയിരുന്നു വിവാഹ വേദി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പ​ങ്കെടുത്തത്. മഹുവ തന്നെയാണ് സാമൂഹിക മാധ്യമത്തിൽ വിവാഹചിത്രം പങ്കുവെച്ചത്. ഇരുവരുമൊന്നിച്ച് വിവാഹ കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. 

വിവാഹാഘോഷത്തിനിടെ 'രാത്ത് കെ ഹംസഫർ' എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദമ്പതികളുടെ ചിത്രം വൈറലായിരിക്കുകയാണിപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മഹുവയാണ് നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവിട്ടത്. 1967ൽ പുറത്തിറങ്ങിയ ആൻ ഈവനിങ് ഇൻ പാരീസ് എന്ന ചിത്രത്തിലെ പാട്ടാണിത്.

ഇളം പിങ്ക് നിറത്തിലുള്ള ബനാറസ് സാരി ധരിച്ച മഹുവ പരമ്പരാഗത സ്വർണാഭരണങ്ങളും വിവാഹചടങ്ങിൽ അണിഞ്ഞിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള കുർത്തയും പൈജാമയും പീച്ച് നിറത്തിലുള്ള കോട്ടുമാണ് പിനാകി മിശ്രയുടെ വേഷം. വിഡിയോക്ക് താഴെ നിരവധി പേരാണ് ആശംസ അറിയിച്ചിരിക്കുന്നത്.

65 വയസുള്ള പിനാകി മിശ്ര സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. മിശ്രയുടെ രണ്ടാംവിവാഹമാണിത്. പുരിയിൽ നിന്ന് നാലു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യവിവാഹത്തിൽ ഒരു മകനും ഒരു മകളും ഉണ്ട്. 50കാരിയായ മഹുവയുടെയും രണ്ടാം വിവാഹമാണ്. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറിൽ നിന്നാണ് മഹുവ രണ്ടാം തവണയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


Tags:    
News Summary - Mahua Moitra's 1st Dance With Husband Pinaki Misra At Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.