മഹുവ മൊയ്ത്ര രാഹുൽ ഗാന്ധിയെ പോലെ തെരുവിലിറങ്ങും, പക്ഷേ കാരണം വേറെ - ബിജെപി നേതാവ് അമിത് മാളവ്യ

കൊൽക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ മുതിർന്ന ബിജെപി നേതാവ് അമിത് മാളവ്യ. വൈകാതെ തന്നെ രാഹുൽ ഗാന്ധിയെ പോലെ മഹുവ മൊയ്ത്രയും തെരുവിലിറങ്ങുമെന്നും അതിന്റെ കാരണം വേറെയായിരിക്കുമെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

മഹുവ മൊയ്ത്രയെ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി ശാസിച്ചുവെന്ന റിപ്പോർട്ടിനെ പരിഹസിച്ചാണ് മാളവ്യയുടെ പ്രതികരണം. സ്വന്തം പാർട്ടിക്കാർക്ക് താത്പര്യമില്ലെങ്കിലും ഇടതുപക്ഷത്തിന് മഹുവ മൊയ്ത്ര ഏറെ പ്രിയങ്കരിയാണെന്നും ട്വിറ്ററിൽ കുറിച്ചു. കാളിദേവിയെ കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പരാമർശങ്ങളെ തൃണമൂൽ കോൺഗ്രസ് പിന്തുണച്ചില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

' ഇടതുപക്ഷത്തിന്റെ പ്രിയങ്കരിയും കാളിദേവിയെ അപമാനിക്കുകയും ചെയ്യുന്ന മഹുവ മൊയ്ത്ര ഇന്ന് സ്വന്തം പാർട്ടിക്ക് അനഭിമതയായി മാറിയിരിക്കുകയാണ്. പൊതുസ്ഥലത്ത് വച്ച് തന്നെ മമത അവരെ വിമർശിച്ചു. വൈകാതെ തന്നെ രാഹുൽ ഗാന്ധിയെ പോലെ മഹുവ മൊയ്ത്രയും തെരുവിലിറങ്ങും. അതിന്റെ കാരണം വേറെ ആയിരിക്കും എന്ന് മാത്രം' മാളവ്യ ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പിക്കെതിരെ കുറിക്കുകൊള്ളുന്ന ആക്ഷേപ ശരങ്ങൾ തൊടുക്കുന്നതിൽ മുൻപന്തിയിലാണ് മഹുവ. ഇക്കാരണത്താൽ തന്നെ ഇവർക്കെതിരെ നിരന്തര സൈബർ അറ്റാക്കാണ് സംഘ് പരിവാർ ​കേന്ദ്രങ്ങൾ നടത്തുന്നത്. 

Tags:    
News Summary - Mahua Moitra will be on the streets like Rahul Gandhi, for a different reason - BJP leader Amit Malviya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.