ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. സ്വിഗ്ഗി വഴി ഓർഡർ ചെയ്ത വിലകൂടിയ ഐസ്ക്രീം കിട്ടിയപ്പോൾ അലിഞ്ഞുപോയി കഴിക്കാനാകാതെ സ്ഥിതിയിലായിരുന്നുവെന്നാണ് മഹുവയുടെ വിമർശനം. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്വിഗ്ഗിയുടെ മോശം സർവീസിനെകുറിച്ച് മഹുവയുടെ വിമർശനം.
''ക്ഷമിക്കണം സ്വിഗ്ഗി, നിങ്ങള്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്. ഞാന്‍ സ്വിഗ്ഗി വഴി വലിയ വിലകൊടുത്ത് മൈനസ് തേര്‍ട്ടിയുടെ മിനി സ്റ്റിക് ഐസ്‌ക്രീം ഓർഡർ ചെയ്യുകയുണ്ടായി. എന്നാല്‍ അത് അലിഞ്ഞ് കഴിക്കാനാകാത്ത സ്ഥിതിയിലാണ് കൈയിൽ കിട്ടിയത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒന്നുകില്‍ എനിക്ക് പണം തിരികെ തരിക. അല്ലെങ്കില്‍ മറ്റൊരു ഐസ്‌ക്രീം തരിക.''- മഹുവ എക്‌സില്‍ കുറിച്ചു.
ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ഉടന്‍ പരിഹാരം കാണാമെന്നും സ്വിഗ്ഗി വ്യക്തമാക്കി. അതിനിടെ ആപ്പില്‍ തന്നെ പരിഹരിക്കേണ്ട വിഷയത്തിന് ഇത്തരത്തിലൊരു പോസ്റ്റിടേണ്ട ആവശ്യമുണ്ടോയെന്ന് ചിലര്‍ ചോദിച്ചു. അവിടെ പ്രശ്‌നം പരിഹരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നതെന്ന് അതിന് മറുപടിയായി മഹുവ കുറിച്ചു. നിങ്ങളൊരും എം.പിയല്ലേ, ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യമുണ്ടോയെന്നും വിമർശനമുയർന്നു. എം.പിയാണ് എന്ന് കരുതി ഓണ്‍ലൈന്‍ വഴി ഫുഡ് ഓഡര്‍ ചെയ്യുന്ന ഏതൊരു സാധാരണ വ്യക്തിയെ പോലെ തന്നെയാണ് താനെന്ന് മഹുവ പറഞ്ഞു. ജനപ്രതിനിധികള്‍ സാധാരണ മനുഷ്യരല്ലെന്ന ചിന്താഗതി മാറ്റണം. നിങ്ങള്‍ തന്നെയാണ് നേതാക്കളെ പോലെ പെരുമാറുന്നു എന്ന് പരാതി പറയുന്നതെന്നും മഹുവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.