ഉദയകുമാർ, ശിശുപാലൻ
Posted On
date_range Updated On
date_range ആനയുടെ ആക്രമണത്തിൽ പാപ്പാനും ബന്ധുവും മരിച്ചു
നാഗർകോവിൽ: തമിഴ്നാട് തിരുച്ചെന്തൂരിൽ ആനയുടെ ആക്രമണത്തിൽ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പിടിയാനയുടെ ആക്രമണത്തിൽ പാപ്പാൻ പളുകൽ സ്വദേശി ഉദയകുമാർ (45), ഇദ്ദേഹത്തിൻ്റെ ബന്ധു ശിശുപാലൻ (55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ആണ് സംഭവം.
ക്ഷേത്രത്തിലെ വിലാസ മണ്ഡപത്തിൽ നിന്നിരുന്ന ദൈവാനൈ എന്ന പിടിയാനയ്ക്ക് ആഹാരം കൊടുക്കുന്നതിനിടയിലാണ് സംഭവം. ആന പ്രകോപിതയായി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതിൽ ശിശുപാലൻ സംഭവസ്ഥലത്തും ഉദയകുമാർ ആശുപത്രിയിലുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.