ചെന്നൈ: ഇന്ത്യൻ നോട്ടിൽനിന്ന് മഹാത്മ എന്ന വാക്ക് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യഹരജി മധുര ഹൈകോടതി തള്ളി. 10,000 രൂപ ചെലവ് സഹിതമാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
പരമകുടി സ്വദേശിയും പിഎച്ച്.ഡി ബിരുദധാരിയുമായ എസ്. മുരുകാനന്ദമാണ് ഹരജിക്കാരൻ. എം.കെ. ഗാന്ധിയുടെ അപരനാമമായ ‘മഹാത്മ’ എല്ലാ നോട്ടുകളിലും അച്ചടിക്കുന്നതിെൻറ ഭരണഘടനസാധുത ചോദ്യംചെയ്തായിരുന്നു ഹരജി. സർക്കാർ നടപടി ഭരണഘടനയിലെ 14, 18 വകുപ്പുകളുടെ ലംഘനമാണെന്നും ഹരജിക്കാരൻ വാദിച്ചു.
ഹരജിയിൽ പൊതുതാൽപര്യം ഒന്നുംതന്നെ ഇല്ലെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനേ ഇത്തരം ഹരജികൾ ഉപകരിക്കൂവെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹരജിക്കാരൻ ചെലവിനത്തിൽ 10,000 രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.