മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 നിയന്ത്രണാതീതമായി തുടരുന്നു. 2933 പുതിയ കേസുകളാണ് വ്യാഴാഴ്ച മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് കേസുകൾ 77,793 ആയി ഉയർന്നു. വ്യാഴാഴ്ച 123 പേർ കൂടി മരിച്ചതോടെ ആകെ മരണം 2710 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.
തമിഴ്നാട്ടിൽ ഇന്ന് 1384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ മരിക്കുകയും ചെയ്തു. ഇന്നത്തെ കേസുകളിൽ 1072 പേരും ചെന്നൈയിൽനിന്നാണ്. തമിഴ്നാട്ടിൽ ആകെ കോവിഡ് ബാധിതർ 27,256 ആയും മരണം 220 ആയും ഉയർന്നു.
ഒഡിഷയിൽ 90 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 2478 ആയി. ഇതിൽ 1481 പേർ രോഗമുക്തി നേടി.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വ്യാഴാഴ്ച മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 124 ആയി. 86 പേർ ചികിത്സയിൽ തുടരുകയാണ്. സിക്കിമിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ മൂന്നായി. മുംബൈയിൽനിന്ന് എത്തിയയാൾക്കാണ് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത്.
പശ്ചിമബംഗാളിൽ 386 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 6876 ആയി. ഇതിൽ 2768 പേരാണ് രോഗമുക്തി നേടിയത്. 10 പേർ കൂടി മരിച്ചതോടെ ആകെ മരണം 283 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.