ത​ർ​ക്ക​മൊ​ടു​ങ്ങാ​തെ മ​ഹാ​രാ​ഷ്ട്ര; കൂ​റു​മാ​റ്റ​ങ്ങ​ളും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ര​ണ, പ്ര​തി​പ​ക്ഷ സ​ഖ്യ​ങ്ങ​ളി​ൽ സീ​റ്റ്​ വി​ഭ​ജ​നം, സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ അ​റു​തി​യാ​യി​ല്ല. ത​ർ​ക്കം മൂ​ത്ത്​ ഇ​രു​പ​ക്ഷ​ത്തും കൂ​റു​മാ​റ്റ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്നു. മു​ൻ എം.​പി സ​ഞ്ജ​യ്​ നി​രു​പ​മി​നെ പു​റ​ത്താ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡി​ന്​ ക​ത്തെ​ഴു​തി. പാ​ർ​ട്ടി​യു​ടെ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര്​ വെ​ട്ടു​ക​യും ചെ​യ്തു. മും​ബൈ നോ​ർ​ത്ത്​-​വെ​സ്റ്റ്​ സീ​റ്റ്​ കോ​ൺ​ഗ്ര​സി​ന്​ വി​ട്ടു​കൊ​ടു​ക്കാ​തെ ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ൽ ക്ഷു​ഭി​ത​നാ​ണ്​ നി​രു​പം. മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു.

ഉ​ദ്ധ​വ്​ പ​ക്ഷം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ്​ നി​രു​പം പ്ര​തി​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​ക്ക​കം ഹൈ​ക​മാ​ൻ​ഡ്​ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ ത​ന്റെ മു​ന്നി​ൽ മ​റ്റ്​ വ​ഴി​ക​ളു​ണ്ടെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​രു​പം ഏ​ക്​​നാ​ഥ്​ ശി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യി​ൽ ചേ​ക്കേ​റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. സാ​ൻ​ഗ്​​ളി സീ​റ്റും ഉ​ദ്ധ​വ്​ പ​ക്ഷ​മെ​ടു​ത്ത​തോ​ടെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ വി​ശ്വ​ജീ​ത്​ ക​ദ​മും പി​ണ​ക്ക​ത്തി​ലാ​ണ്. പ്ര​ചാ​ര​ണ​സ​മി​തി യോ​ഗ​ത്തി​നി​ല്ലെ​ന്ന്​ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ഭ​ര​ണ​പ​ക്ഷ​ത്ത്​ സീ​റ്റ്​ ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ ജ​ൽ​ഗാ​വ്​ സി​റ്റി​ങ്​ എം.​പി ഉ​ന്മേ​ഷ്​ പാ​ട്ടീ​ൽ അ​ടു​ത്ത അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ബി.​ജെ.​പി വി​ട്ട്​ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു. വി​ശ്വ​സ്ത​ൻ ക​ര​ൺ പ​വാ​റി​നെ ഉ​ദ്ധ​വ്​ പ​ക്ഷം ജ​ൽ​ഗാ​വി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യി​ലും ക​ടു​ത്ത ത​ർ​ക്ക​മാ​ണ്. യ​വ​ത്​​മ​ൽ-​വാ​ഷിം മ​ണ്ഡ​ല​ത്തി​ലെ സി​റ്റി​ങ്​ എം.​പി ഭാ​വ​ന ഗാ​വ്​​ലി​യെ മാ​റ്റാ​ൻ ബി.​ജെ.​പി സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു. 

ബരാമതിയിൽ പവാർ പുത്രിക്ക് പ്രകാശ് അംബേദ്കറുടെ പിന്തുണ

മുംബൈ: പവാർ കുടുംബപോര് നടക്കുന്ന ബരാമതിയിൽ ശരദ് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുലേക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകാശ് അംബേദ്കർ. പാർട്ടി പിളർത്തി ഭരണപക്ഷവുമായി സഖ്യത്തിലായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് ഇത്തവണ സുപ്രിയയുടെ എതിരാളി. പവാർ പക്ഷ എൻ.സി.പി, കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന ഉൾപ്പെട്ട മഹാവികാസ് അഘാഡി (എം.വി.എ)യുമായി സഖ്യശ്രമം ഉപേക്ഷിച്ച പ്രകാശ് ഏഴിടങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതിനോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. മാത്രമല്ല, പ്രകാശ് മത്സരിക്കുന്ന അകോലയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ൽ സുപ്രിയക്കെതിരെ പ്രകാശിന്റെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) മത്സരിച്ചിരുന്നു. അന്ന് 44,000 ഓളം വോട്ടുകളാണ് വി.ബി.എ നേടിയത്. എന്നാൽ, സുപ്രിയയുടെ ജയം 1.5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഇത്തവണ സുനേത്ര രംഗത്തിറങ്ങിയതോടെ മത്സരം കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രിയക്ക് പ്രകാശ് പിന്തുണ പ്രഖ്യാപിക്കുന്നത്. നാഗ്പുരിൽ കേന്ദ്ര മന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസിനും പ്രകാശ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - Maharashtra with controversy and changes of allegiance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.