മഹാരാഷ്ട്രയിൽ 15 പേർക്ക്​ കൂടി കോവിഡ് 19

മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 14 പേർ മുംബൈയിലും ഒരാൾ പൂനെയിലുമാണ്. ഇതോടെ കോവിഡ്​ ബാധിച്ച്​ മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി.

മുംബൈയിൽ 39 പേരും നവി മുംബൈയിൽ നാല്​ പേരും പുണെയിൽ 16, പിംപ്രിചിഞ്ച്വാട് 12, നാഗ്പുർ -നാല്​, അഹമ്മദ്‌നഗർ -രണ്ട്​,യവത്മാൽ -നാല്​, കല്യാൺ-നാല്​, പനവേൽ-ഒന്ന്​, താണെ -ഒന്ന്​​, ഉല്ലാസ്നഗർ-ഒന്ന്​, ഔറംഗാബാദ്-ഒന്ന്​ എന്നിങ്ങനെയാണ്​ കോവിഡ് 19​ സ്ഥിരീകരിച്ചത്​.

വൈറസ് ബാധ കൂടുകയും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ പത്ര വിതരണം മുടങ്ങി. ഇതോടെ, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങി എല്ലാ ഭാഷകളിലുമുള്ള പത്രങ്ങളും അച്ചടി നിറുത്തിവെച്ചു.

അവശ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അവരുടെ സ്ഥാപനത്തി​​െൻറ തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷമാണ് അധികൃതർ യാത്രക്ക്​ അനുവദിക്കുന്നത്. മുംബൈ-പുണെ അതിവേഗ പാതയിലും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Tags:    
News Summary - maharashtra new 15 covid 19 cases -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.