'അർണബി​െൻറ സുരക്ഷയിൽ ആശങ്ക, ജയിലിൽവെച്ച്​ ആക്രമിക്കപ്പെ​ട്ടേക്കാം' -മഹാരാഷ്​ട്ര ഗവർണർ

മുംബൈ: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത റിപ്പബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച്​ മഹാരാഷ്​ട്ര ഗവർണർ. ജയിലിൽവെച്ച്​ അർണബ്​ ഗോസ്വാമി ​ആക്രമിക്കപ്പെ​ട്ടേക്കാമെന്നും വീട്ടുകാരെപോലും കാണാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ഭഗത്​ സിങ്​ ​േകാ​ശിയാരി പറഞ്ഞു.

ഗവർണർ മഹാരാഷ്​ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു. അർണബ്​ ഗോസ്വാമിയുടെ ആരോഗ്യ കാര്യങ്ങളിൽ ആശങ്ക അറിയിക്കുകയും ബന്ധുക്കളെ കാണാൻ അനുവാദം നൽകണമെന്നും നിർദേശിക്കുകയും ചെയ്​തു.

അതേസമയം, അലിബാഗ്​ ജയിലിൽ മൊബൈൽ ഫോൺ ഉപ​േയാഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്​ അർണബിനെ ജയിലിൽനിന്ന്​ സെൻട്രൽ ജയി​ലിലേക്ക്​ മാറ്റിയിരുന്നു. നവംബർ 18വരെ​ അർണബ്​ ജയിലിൽ തുടരും​.

ജയിൽ മാറ്റുന്ന സമയത്ത്​ പുറത്തുകൊണ്ടുവന്ന അർണബ്​ ത​െൻറ ജീവൻ അപകടത്തിലാണെന്ന്​ വിളിച്ചുപറയുന്നുണ്ടായിരുന്നു. റിപ്പബ്ലിക്​ ടി.വി റിപ്പോർട്ടർമാരോട്​ ജയിൽ അധികൃതർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്​തു.

നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ, സ്​മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്​റ്റ്​ ചെയ്​ത നടപടിയിൽ പ്രതിഷേധിച്ച്​ രംഗത്തെത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിൽ കൈകടത്തു​ന്നുവെന്നും അടിയന്തരാവസ്​ഥക്ക്​ സമാനമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണം.

Tags:    
News Summary - Maharashtra Governor Concerned Over Arnab Goswamis Health In Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.