മഹാരാഷ്ട്രയിലെ നാന്ദഡിൽ കോൺഗ്രസിന് വൻ ജയം
മുംബൈ: മഹാരാഷ്ട്രയിലെ നാന്ദഡ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. 81ൽ 74 സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ എൻ.സി.പി, ശിവസേന, മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടികൾക്കാണ് കനത്ത പരാജയമുണ്ടായത്. ബി.ജെ.പി അഞ്ച് സീറ്റുകൾ നേടി.
2012ൽ കോൺഗ്രസ് 41, ശിവസേന 14, എൻ.സി.പി, മജ്ലിസ് 10 വീതം, ബി.ജെ.പി രണ്ട് എന്നതായിരുന്നു കക്ഷിനില. ഇത്തവണ ശിവസേനക്ക് ഒരു സീറ്റേ നേടാനായുള്ളൂ. എൻ.സി.പിക്കും മജ്ലിസിനും വട്ടപ്പൂജ്യമാണ് ഫലം. ബി.ജെ.പി മൂന്ന് സീറ്റുകൾ അധികം നേടി.
എം.പി.സി.സി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാെൻറ ശക്തിപരീക്ഷണം കൂടിയായിരുന്നു നാന്ദഡ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ നാരായൺ റാണെയെ ഉപയോഗിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. സംസ്ഥാനത്ത് കോൺഗ്രസ് തിരിച്ചുവരുന്നതിെൻറ ലക്ഷണമാണ് നാന്ദഡ് തെരഞ്ഞെടുപ്പ് കാണിക്കുന്നതെന്ന് അശോക് ചവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.