മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും വിമത എം.എൽ.എമാരും മുംബൈയിലെത്തി. 39 റിബൽ എം.എൽ.എമാരുൾപ്പടെ 50 പേരാണ് ഗോവയിൽ നിന്നും പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തി. ശനിയാഴ്ച രാവിലെ ഷിൻഡെ മുംബൈയിൽ നിന്നും ഗോവയിലെത്തി എം.എൽ.എമാരുമായി മടങ്ങുകയായിരുന്നു.
ഗുവാഹത്തിയിൽ നിന്ന് മടങ്ങിയതിന് ശേഷം ഡോണ പോളയിലെ ഹോട്ടലിലാണ് എം.എൽ.എമാർ കഴിഞ്ഞിരുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ നിർണായകമായ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നാളെയാണ് ഷിൻഡെ സർക്കാറിന്റെ വിശ്വാസവോട്ടെടുപ്പ്.
പാർട്ടി എം.എൽ.എ രാഹുൽ നർവേക്കറാണ് ബി.ജെ.പിയുടെ സ്പീക്കർ സ്ഥാനാർഥി. 2019ൽ ബി.ജെ.പിയിലെത്തും മുമ്പ് ശിവസേനയുടെയും തുടർന്ന് എൻ.സി.പിയുടെയും മാധ്യമവിഭാഗം മേധാവിയായിരുന്നു രാഹുൽ. വിമതനീക്കത്തോടെ ശിവസേന (16), എൻ.സി.പി (54), കോൺഗ്രസ് (44) സഖ്യത്തിന്റെ അംഗബലം 114 ആയി ചുരുങ്ങി. മുഖ്യനായതിന് പിന്നാലെ ഷിൻഡെയെയും മറ്റ് 15 വിമതരെയും നിയമസഭയിൽ പ്രവേശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന നൽകിയ ഹരജി സുപ്രീംകോടതി 11 ലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.