എ.കെ.ജി സെന്റർ ആക്രമണം: ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ല,തട്ടുകടക്കാരനെന്ന് ​പൊലീസ്; തുമ്പില്ലാതെ അന്വേഷണം

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തെ സംബന്ധിച്ച അന്വേഷണത്തിൽ മൂന്നാം ദിവസവും തെളിവ് ലഭിക്കാതെ പൊലീസ്. അന്വേഷണസംഘം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുള്ള ഒരാൾ അക്രമിയല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് എ.കെ.ജി സെന്ററിന് മുന്നിലൂടെ രണ്ട് തവണ സ്കൂട്ടറിൽ പോയയാൾ അക്രമിയല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എ നഗരത്തിൽ തട്ടുകട നടത്തുന്നയാളുടേതാണ് ഈ സ്കൂട്ടർ എന്നാണ് ​പൊലീസ് ഇപ്പോൾ വിശദീകരിക്കുന്നത്.

കേസിൽ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്ഫോടകവസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടേയൊ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, എ.കെ.ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കലാപാഹ്വാന വകുപ്പ് അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധമില്ലെന്നാണ് സൂചന.

Tags:    
News Summary - Maha Assembly gets new Speaker as Rahul Narvekar cruises through poll with 164 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.