വാക്സിനെടുക്കാത്തവർക്ക് ഹോട്ടലുകളിലും മാളിലും പ്രവേശനം നിഷേധിച്ച് മധുര ജില്ലാഭരണകൂടം

ചെന്നൈ: ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്ടിലെ മധുര ജില്ലാഭരണകൂടം. വാക്സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശനമുണ്ടായിരിക്കില്ലെന്ന് തമിഴ്നാട് മധുര ജില്ലാ അധികൃതർ അറിയിച്ചു.

നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്ച സമയം നൽകും. ഹോട്ടലുകള്‍, മാളുകള്‍, ബാറുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, തീയറ്ററുകള്‍, മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങിയവയില്‍ എല്ലാം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.

ജില്ലയില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും എടുത്തിട്ടില്ല. മധുരയില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 71.6 ശതമാനമാണ്. 32.8 ശതമാനമാണ് രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍. രണ്ടാമത്തെ സമയപരിധി കഴിഞ്ഞിട്ടും വാക്സിൻ എടുക്കാത്ത 3 ലക്ഷം പേരുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. തിയറ്ററുകളിലും മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. 

Tags:    
News Summary - Madurai To Ban Hotel, Mall Entry For Unvaccinated People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.