Posted On
date_range Updated On
date_range മധ്യപ്രദേശ്: 16 വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിൽ നിന്നും രാജിസന്നദ്ധത അറിയിച്ച 16 വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിച്ചു. ഇതോടെ രാജിവെച്ച എം.എൽ.എമാരുടെ എണ്ണം 22 ആയി.
16 കോൺഗ്രസ് വിമത എം.എൽ.എമാരും തങ്ങളുടെ രാജി സ്വീകര ിക്കണമെന്നാവശ്യെപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് സ്പീക്കർ എൻ.പി പ്രജാപതി ഇവരുടെ രാജി സ്വീകരിച്ചത്.
വിമത എം.എൽ.എമാരുടെ രാജി കൂടി സ്വീകരിക്കപ്പെട്ടതോടെ കമൽ നാഥ് സർക്കാറിനുള്ള പിന്തുണ 108ൽ നിന്ന് 92 ആയി കുറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി കമൽനാഥ് ഇന്ന് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് തേടും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ഇന്ന് വൈകിട്ട് അഞ്ചോടെ വിശ്വാസവോട്ട് നടത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.