ശുചീകരണ തൊഴിലാളികളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു; ഒരാൾക്ക്​ വെ​ട്ടേറ്റു

ഭോപാൽ: മധ്യപ്രദേശിൽ തെരുവുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്​ച രാവിലെ ദേവാസ്​ ജില്ലയിലാണ്​ സംഭവം.

ഒരു തൊഴിലാളിയെ കോടാലി ഉപയോഗിച്ച്​ വെട്ടി. കൈക്ക്​ മാരകമാ യി പരിക്കേറ്റ ഇയാ​െള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴ​ിഞ്ഞ ആഴ്​ച കോവിഡ്​ ബോധവൽക്കരണത്തിന്​ എത്തിയ ആരോഗ്യ പ്രവർത്തകരെയും സിവിൽ ഉദ്യോഗസ്​ഥരെയും ആൾക്കൂട്ടം കല്ലെറിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്​തിരുന്നു.

ശുചീകരണ തൊഴിലാളിക്ക്​ ചുറ്റും ആൾക്കൂട്ടം കൂടി വടി ഉപയോഗിച്ച്​ അടിക്കുന്നതും ഉന്തുന്നതും തള്ളിയിടുന്നതുമായ വിഡിയോ ദൃശ്യങ്ങൾ എൻ.ഡി.ടി.വി പുറത്തുവിട്ടു. നിസഹായനായ തൊഴിലാളിയുടെ ഷർട്ട്​ വലിച്ചുകീറി ക്രൂരമായി മർദ്ദിക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ ഒരാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. പ്രധാനപ്രതിയായ ആദിലിനെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇയാളുടെ സഹോദരൻ ഒളിവിലാണ്​.

ആരോഗ്യ പ്രവർത്തകരെയും സിവിൽ ഉദ്യോഗസ്​ഥരെയും മർദ്ദിച്ചതിന്​ പുറമെ ഭോപാലിൽ പൊലീസുകാരന്​ നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ അഞ്ചുപേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

മധ്യപ്രദേശിൽ ഇതുവരെ 1310 ​േപർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. 69 പേർ ഇവിടെ മരിക്കുകയും ചെയ്​തു.


Tags:    
News Summary - Madhya Pradesh Sanitation Worker Attacked, Clothes Ripped -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.