അതിവേഗത്തിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, നാട്ടുകാർ ബസ് കത്തിച്ചു; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: അശ്രദ്ധയോടെ മറികടന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ ബസ് കത്തിച്ചു. മധ്യപ്രദേശിലെ ധർമപുരിയിലാണ് സംഭവം.

ഒരു ലോറിയെ മറികടക്കുന്നതിനിടെയാണ് ബസ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രികൻ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ കൂടിയതോടെ ബസ് ഡ്രൈവർ ഇറങ്ങി ഓടി.

പ്രകോപിതരായ നാട്ടുകാർ യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ബസ് കത്തിക്കുകയായിരുന്നു. ബസിൽ നിന്ന് തീപടർന്ന് സമീപത്തുണ്ടായിരുന്ന ഒരു മൾട്ടി ആക്സിൽ ലോറിയും കത്തി. 

Tags:    
News Summary - Madhya Pradesh: Mob sets bus afire after it crushes a person to death in Dhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.