ബി.ജെ.പി നേതാവിന്‍റെ പരാതിയിൽ അഭിഷേക്​ ബാനർജിക്ക്​ മാനനഷ്​ടകേസിൽ നോട്ടീസ്​

ഭോപാൽ: തൃണമൂൽ കോൺ​​ഗ്രസ്​ എം.പിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത ബന്ധുവുമായ അഭിഷേക്​ ബാനർജിക്ക്​ മാനനഷ്​ടകേസിൽ നോട്ടീസ്​. മധ്യപ്രദേശിലെ​ ഭോപാൽ കോടതിയാണ്​ മേയ്​ ഒന്നിന്​ ഹാജരാകാൻ നോട്ടീസ്​ അയച്ചത്​.

മുതിർന്ന ബി.ജെ.പി നേതാവ്​ കൈലാഷ്​ വിജയവാർഗിയയുടെ മകൻ ആകാശ്​ വിജയവാർഗിയ നൽകിയ പരാതിയിലാണ്​ നടപടി. ആകാശിന്‍റെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്​ഥാനത്തിലാണ്​ സി.ജെ.എം നോട്ടീസ്​ അയച്ചിരിക്കുന്നതെന്ന്​ ആകാശ്​ വിജയവാർഗിയയുടെ അഭിഭാഷകൻ ശ്രേയരാജ്​ സക്​സേന പറഞ്ഞു. മേയ്​ ഒന്നിന്​ അഭിഷേക്​ ബാനർജിക്ക്​ ഹാജരാകാൻ നോട്ടീസ്​ അയച്ചതായും അദ്ദേഹം പറഞ്ഞു.

2020 ഡിസംബറിലാണ്​ കേസിന്​ ആസ്​പദമായ സംഭവം. 2020 നവംബർ 25ന്​ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഡയമണ്ട്​ ഹാർബറിൽ നടന്ന റാലിയിൽ രാഷ്​ട്രീയ നേട്ടത്തിനായി കൈലാശ്​ വിജയവാർഗിയയെ പുറം നാട്ടുകാരന്നെും ആകാശ്​ വിജയവാർഗിയയെ ഗുണ്ടയെന്നും വിശേഷിപ്പിച്ചുവെന്നാണ്​ പരാതി.

മധ്യപ്രദേശിലെ ഇൻഡോർ -3 നിയമസഭ മണ്ഡലത്തിലെ പ്രതിനിധിയാണ്​ ആകാശ്​ വിജയവാർഗിയ.

Tags:    
News Summary - Madhya Pradesh court issues summons to TMC MP Abhishek Banerjee in defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.