ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കർണാടക സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം
ശിവരാജ് സിങ് ചൗഹാനും സിന്ധ്യക്കും ആശ്വാസം
മധ്യപ്രദേശിൽ ഭരണം നിലനിർത്താൻ ഒമ്പത് സീറ്റുകളിൽ മാത്രം ജയം അനിവാര്യമായ ബി.ജെ.പി അതിെൻറ ഇരട്ടി സീറ്റുകളിൽ മുന്നേറി വിജയത്തിലേക്ക്. 18 സീറ്റുകളിലാണ് നിലവിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ ബി.എസ്.പിയും മുന്നേറുന്നുണ്ട്.
മധ്യപ്രദേശിൽ 2178 വോട്ടിെൻറ ലീഡുമായി ബി.എസ്.പി സ്ഥാനാർഥി
മധ്യപ്രദേശിൽ ഒരു സീറ്റിൽ ബി.എസ്.പി സ്ഥാനാർഥി മുന്നേറുന്നു. മൊറേന മണ്ഡലത്തിൽ 2178 വോട്ടുകളുടെ ലീഡിലാണ് ബി.എസ്.പി സ്ഥാനാർഥി റാം പ്രകാശ് രജോരിയ ലീഡ് ചെയ്യുന്നത്. 14 സീറ്റുകളിൽ 96 മുതൽ 5668 വോട്ടുകളുടെ മുൻതൂക്കത്തിലാണ് ബി.ജെ.പി സ്ഥാനാർഥികൾ മുന്നിൽ നിൽക്കുന്നത്.
മണിപ്പൂരിലെ സിൻഗാത്തിൽ ബി.ജെ.പിക്ക് ജയം
മണിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സിൻഗാത്ത് മണ്ഡലത്തിൽ ബി.ജെ.പി വിജയിച്ചു.
മധ്യപ്രദേശിൽ 12 മന്ത്രിമാരിൽ ഒമ്പത് പേർ മുന്നിൽ
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടിയ 12 മന്ത്രിമാരിൽ ഒമ്പത് പേർ മുന്നേറുന്നു. ആറ് മാസത്തിന് ശേഷം രാജിവെച്ച ഗോവിന്ദ് സിങ് രാജ്പുത്തും തുളസി സിലാവത്തും സുർഖി സാൻവാർ സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
ഛത്തിസ്ഗഡിലെ മാർവാഹിയിൽ കോൺഗ്രസ്
ഛത്തിസ്ഗഡിലെ മാർവാഹിയിൽ കോൺഗ്രസ് മുന്നിലെത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ.
മധ്യപ്രദേശിൽ 17 സീറ്റിൽ ബി.ജെ.പി പത്തിടത്ത് കോൺഗ്രസ്
മധ്യപ്രദേശിൽ വേട്ടെണ്ണൽ പുരോഗമിക്കവേ 17 സീറ്റിൽ മുൻതൂക്കവുമായി ബി.ജെ.പി നിലഭദ്രമാക്കുന്നു. ഭരണം പിടിക്കാൻ 28 സീറ്റിലും വിജയം ആവശ്യമായ കോൺഗ്രസ് 10 സീറ്റുകളിലാണ് മുന്നേറുന്നത്.
ഒഡീഷയിൽ ബി.ജെ.ഡി
ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ഭരണകക്ഷിയായ ബിജു ജനതാദൾ മുന്നേറുന്നു. മറ്റുള്ളവരാണ് ഒരിടത്ത് മുന്നേറുന്നത്.
തെലങ്കാനയിൽ മൂന്നാം റൗണ്ടിലും ബി.ജെ.പി മുന്നിൽ
തെലങ്കാനയിലെ ദുബ്ബക്കിൽ മൂന്നാം റൗണ്ടിൽ ബി.ജെ.പി മുന്നിൽ. 1135 വോട്ടുകൾക്കാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
കർണാടകയിലെ ആർ.ആർ നഗറിൽ ബി.ജെ.പി 9000 വോട്ടിന് മുന്നിൽ
കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുന്നു. ആർ.ആർ നഗറിൽ മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്ന എൻ. മുനിരത്ന കോൺഗ്രസിെൻറ എച്ച്. കുസുമത്തേക്കാൾ 9000 വോട്ടുകൾക്ക് മുന്നിലാണ്.
ഉത്തർ പ്രദേശിൽ നാലിടത്ത് ബി.ജെ.പി
ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് നാലിടത്ത് ലീഡ്. സമാജ്വാദി പാർട്ടി, ബി.എസ്.പി, സ്വതന്ത്രൻ എന്നിവർ ഓരോ സീറ്റുകളിലും മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.