ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കർണാടക സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം
ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി കമൽനാഥ്
മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചുവരവിനായി ശ്രമിക്കുന്ന കോൺഗ്രസ് നേതാവ് കമൽനാഥ് കമല പാർക്ക് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ നകുൽ നാഥിനും വിവേക് തൻഖക്കുമൊപ്പമായിരുന്നു സന്ദർശനം.
തെലങ്കാനയിൽ ബി.ജെ.പിക്ക് ലീഡ്
തെലങ്കാനയിലെ ദുബ്ബക്ക് മണ്ഡലത്തിൽ ബി.ജെ.പി മുന്നിലെത്തി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ 341 വോട്ടിെൻറ ലീഡാണ് ബി.ജെ.പിക്കുള്ളത്.
ഹരിയാനയിലെ ബറോഡയിൽ കോൺഗ്രസിന് ലീഡ്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബേറാഡയിൽ കോൺഗ്രസിെൻറ ഇന്ദുരാജ് നർവാൾ മുന്നിൽ. കായിക താരം യോഗേശ്വർ ദത്താണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നിൽ
ഛത്തീസ്ഗഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ ഭരണകക്ഷിയായ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
ആറ് സീറ്റിേലക്ക് ലീഡ് ഉയർത്തി കോൺഗ്രസ്. ബി.ജെ.പി 11
മധ്യപ്രദേശിൽ ആറ് സീറ്റിൽ ലീഡ് നേടി കോൺഗ്രസ്. ബി.ജെ.പിയുടെ ലീഡ് 11 സീറ്റിൽ.
ഗുജറാത്തിൽ എട്ടിൽ അഞ്ചിടത്ത് ബി.ജെ.പി
ഗുജറാത്തിൽ ആദ്യ ഫലസൂചനങ്ങൾ പുറത്തുവരുേമ്പാൾ തെരഞ്ഞെടുപ്പ് നടന്ന എട്ടിൽ അഞ്ച് സീറ്റിലും ബി.ജെ.പി ലീഡ് ചെയ്യുന്നു.
മധ്യപ്രദേശിൽ ബി.ജെ.പിക്ക് ഒമ്പത് സീറ്റിൽ ലീഡ്
മധ്യപ്രദേശിൽ ബി.ജെ.പി ഒമ്പത് സീറ്റിൽ മുന്നേറുന്നു. കോൺഗ്രസിന് ലീഡ് ഒരു സീറ്റിൽ മാത്രം
യു.പിയിൽ ആദ്യഫലസൂചനയിൽ എസ്.പിയും ബി.ജെ.പിയും മുന്നിൽ
ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റിൽ മൂന്ന് സീറ്റിൽ ബി.ജെ.പിയും രണ്ടിടത്ത് സമാജ്വാദി പാർട്ടിയും മുന്നേറുന്നു.
കർണാടകയിൽ രണ്ടിടത്തും ബി.ജെ.പിക്ക് ലീഡ്
കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടങ്ങളിലും ബി.ജെ.പി മുന്നിൽ
മധ്യപ്രദേശിൽ ബി.ജെ.പിക്ക് ലീഡ്
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ രണ്ടിടത്ത് ബി.ജെ.പിക്ക് ലീഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.