മധ്യപ്രദേശിൽ എം.ബി.ബി.എസ്​ പരീക്ഷ ഇനി ഹിംഗ്ലീഷിലും എഴുതാം

ഭോപാൽ: മധ്യപ്രദേശിൽ എം.ബി.ബി.എസ്​ വിദ്യാർഥികൾക്ക്​ ഇനി ‘ഹിംഗ്ലീഷി’ലും പരീക്ഷ എഴുതാമെന്ന്​ ​മധ്യപ്രദേശ്​ മെഡിക്കൽ സയൻസ്​ സർവകലാശാല. നിരവധി ചർച്ചകൾക്ക്​ ശേഷമാണ്​ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സർവകലാശാല അധികൃതർ അറിയിച്ചു. 

എല്ലാ കോളജുകളി​െലയും വിദ്യാർഥികൾക്ക്​ എഴുത്തു പരീക്ഷയും അഭിമുഖവും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഹിംഗ്ലീഷിലോ ആകാമെന്നാണ്​ മെയ്​ 26ന്​ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്​. 

ഹിന്ദിയും ഇംഗ്ലീഷും കലർത്തി​ പരീക്ഷ എഴുതാമെന്നാണ്​ നിർദേശം. ഉദാഹരണമായി ഹാർട്ട്​ അറ്റാക്ക്​ എന്ന വാക്ക്​ ‘ഹാർട്ട്​ കാ ദൗര’ എന്ന്​ ഉപയോഗിക്കാം. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ്​ ഇത്തരമൊരു മാറ്റം വരുത്തിയതെന്ന്​ അധികൃതർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന്​ വരുന്ന കുട്ടികൾക്ക്​ ചോദ്യങ്ങൾക്ക്​ ഉത്തരം അറിയാ​െമങ്കിലും ഇംഗ്ലീഷ്​ ഭാഷാ പ്രാവീണ്യമില്ലാത്തതിനാൽ എഴുതാൻ സാധിക്കുന്നില്ലെന്ന്​ മനസ്സിലായതിനാലാണ്​ ഇങ്ങനെ ഒരു തീരുമാനമെന്നും സർവകാലാശാല പറയുന്നു. 

Tags:    
News Summary - Madhya Pradesh allows ‘Hinglish’ in written examinations -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.