മുസ്​ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള സ്​കോളർഷിപ്പിൽ പിന്നാക്ക ക്രിസ്​ത്യാനികളെ ഉൾപ്പെടുത്തുകയായിരുന്നു, വർഗീയതക്കുള്ള ശ്രമം തള്ളിക്കളയണം -എം.എ ബേബി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈ​കോടതി വിധിയിൽ പ്രതികരണവുമായി എം.എ ബേബി. ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് എം.എ ബേബി അഭ്യർഥിച്ചു.

''ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾക്കായാണ്​ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്​ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശിപാർശകൾ ആണ് ഈ സമിതി വെച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യു.ഡി.എഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നൽകുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്​ലിങ്ങൾക്ക് കൂടുതൽ നൽകുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്''.

''കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്​പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാൽപ്പര്യത്തിന് എതിർ നില്ക്കുന്നവരാണ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്​നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്''-എം.എ ബേബി ഫേസ്​ബുക്കിൽ കുറിച്ചു.

അതേസമയം 80:20 അനുപാതം നടപ്പാക്കിയത്​ എൽ.ഡി.എഫ്​ സർക്കാറി​െൻറ കാലത്താണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശനും മുസ്​ലിംലീഗും ആരോപിച്ചിരുന്നു.

Tags:    
News Summary - ma baby about minority welfare schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.