ന്യൂഡൽഹി: മദ്യനയ കേസിൽ വിചാരണക്കോടതി സി.ബി.ഐക്കെതിരെ നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈകോടതി. ആം ആദ്‍മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ കേസിലെ 23 പ്രതികളെയും കുറ്റവിമുക്തരാക്കിയ ഉത്തരവിലാണ് സി.ബി.ഐക്കും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ റൗസ് അവന്യൂ കോടതി നിരീക്ഷണങ്ങൾ നടത്തിയത്.
വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സി.ബി.ഐ ഫെബ്രുവരി 27നാണ് തിരുത്തൽ ഹരജി സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട നടപടി സ്റ്റേ ചെയ്യാൻ ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നും, എന്നാൽ മദ്യനയവുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസിലെ ഇ.ഡി അന്വേഷണത്തെ ബാധിക്കരുതെന്ന് വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർഥിച്ചു.
മദ്യനയ അഴിമതി രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന്, അനധികൃത പണമിടപാട് കേസിലെ വിചാരണ മാറ്റിവെക്കാൻ വിചാരണ കോടതിക്ക് ജസ്റ്റിസ് സ്വർണകാന്ത ശർമ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.