ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ തീരുമാനിച്ചു. വില ഏതു സമയവും ഉയർത്തുമെന്ന് ചൂണ്ടികാണിച്ച് വിതരണക്കാർക്ക് കത്തയച്ചു. ഏതു നിമഷവും വില വർധന നിലവിൽ വരുമെന്നും എത്ര രൂപയെന്നും അറിയിക്കുമെന്നാണ് വിതരണക്കാർക്ക് ഇന്നലെ അയച്ച കത്തിൽ പറയുന്നു.
ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില കൂടാൻ കാരണം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിത്. കൂടാതെ ഭാരത് പെട്രോളിവും എച്ച്.പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ എൽ.പി.ജി ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന കൊമേഴ്സ്യൽ സിലണ്ടറുകളുടെ ലഭ്യതയിലും കുറവുണ്ടാക്കുമെന്ന് കാണിച്ച് എൽ.പി.ജി ഡിസ്ട്രിബ്യൂഷന് ഫെഡറേഷൻ വിതരണക്കാർക്ക് കത്ത് നൽകി. വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.