ചെന്നൈ: തിങ്കളാഴ്ച മുതൽ പാചകവാതക ടാങ്കർ ലോറികൾ സർവിസ് നിർത്തിവെക്കുമെന്ന് നാമക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തെന്നിന്ത്യൻ ബൾക് എൽ.പി.ജി ടാങ്കർ ലോറിയുടമ സംഘം അറിയിച്ചു. തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായി മൊത്തം 4500 ടാങ്കർ ലോറികളാണ് സർവിസ് നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളിൽനിന്ന് സിലിണ്ടറുകളിൽ വാതകം നിറക്കുന്ന േബാട്ട്ലിങ് പ്ലാൻറുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ടാങ്കർ ലോറികളാണ് നിർത്തിയിടുക.
പൊതുമേഖല എണ്ണ-പാചകവാതക കമ്പനികളുമായി ഇൗയിടെയാണ് ടാങ്കർ ലോറി ഉടമകൾ വാടക കരാർ പുതുക്കിയത്. 3800 ടാങ്കർ ലോറികൾക്കു മാത്രമാണ് കരാർ ഒപ്പിട്ടത്. ഒഴിവാക്കപ്പെട്ട 700 ലോറികളെക്കൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂൺ 26ന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ 126 ടാങ്കർ ലോറികളെ കരാറിലുൾപ്പെടുത്താമെന്ന് അറിയിച്ചുവെങ്കിലും ലോറിയുടമ സംഘം സമരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ലോറികൾ ജൂലൈ ഒന്നിന് രാവിലെ ആറു മണിക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.