കൊല്ലപ്പെട്ട ശാലിനിയും പിടിയിലായ പിതാവ് സുരേഷും

ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

മൈസൂരു: ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം. രണ്ടാം വർഷ പ്രീ-യൂനിവേഴ്‌സിറ്റി വിദ്യാർഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. വോക്കലിംഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ മഞ്ജുനാഥിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

താൻ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടീലേക്ക് പോകില്ലെന്നും ശാലിനി പൊലീസിനോട് പറഞ്ഞതിനാൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. പിന്നീട് ശാലിനി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വീണ്ടും തർക്കമുണ്ടായപ്പോൾ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ശാലിനി പറഞ്ഞു. ഇതോടെ പ്രകോപിതനായ പിതാവ് സുരേഷ് കഴുത്ത് ഞെരിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പായപ്പോൾ സുരേഷും ഭാര്യ ബേബിയും മൃതദേഹം ഇരുചക്രവാഹനത്തിൽ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് കുഴിച്ചുമൂടുകയും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. 

Tags:    
News Summary - Love with Dalit young man: girl strangled to death by father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.