Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ തോറ്റു; വാളെടുത്ത് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി 45കാരൻ
മുംബൈ: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിയിൽ ക്ഷുഭിതനായ 45കാരൻ വാളെടുത്ത് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ പാടൂർ താലൂക്കിലെ ഖംഖേദ് ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗമാകാൻ മത്സരിച്ച് പരാജയപ്പെട്ട യുവാവ് വാൾ വീശി ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയും ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 30 വർഷമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങൾ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ, ഇത്തവണ പരാജയപ്പെട്ടതാണ് യുവാവിനെ പ്രകോപിതനാക്കിയത്. കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.