ചെന്നൈ: ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസ് ജൂലൈ 20 മുതൽ ആഹ്വാനം ചെയ്ത ലോറി സമരത്തിന് തമിഴ്നാട് ലോറി ഒാണേഴ്സ് ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഇന്ധനവില, ടോൾ നിരക്ക്, തേഡ് പാർട്ടി പ്രീമിയം ഇൻഷുറൻസ് തുക എന്നിവ കുറക്കണമെന്നാണ് പ്രധാന ആവശ്യങ്ങൾ. തമിഴ്നാട്ടിൽ നാലര ലക്ഷത്തിലധികം ലോറികൾ സമരത്തിൽ പെങ്കടുക്കുമെന്ന് ഫെഡറേഷൻ പ്രസിഡൻറ് എം.ആർ. കുമാരസാമി അറിയിച്ചു.
ചരക്കുകൾ ബുക് ചെയ്യുന്നത് ജൂലൈ 15 മുതൽ നിർത്തിവെച്ചതായി ലോറി ബുക്കിങ് ഏജൻറ്സ് അസോസിയേഷൻ അറിയിച്ചു. കേരളത്തിലേക്ക് പച്ചക്കറി, കോഴിമുട്ട, ഇറച്ചിക്കോഴി തുടങ്ങിയവ മുഖ്യമായും തമിഴ്നാട്ടിൽനിന്നാണ് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.