ലോക്പാല്‍ ഭേദഗതി മാര്‍ച്ചില്‍  പരിഗണിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്‍െറ ഭേദഗതി പാര്‍ലമെന്‍റിന്‍െറ പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. മാര്‍ച്ചില്‍ ഭേദഗതിയുണ്ടായേക്കുമെന്നും അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി അറിയിച്ചു. 

ലോക്പാല്‍ നിയമം പാസായിട്ടും മൂന്നു വര്‍ഷമായി നടപ്പാക്കുന്നില്ളെന്ന് ഒരു സര്‍ക്കാറിതര സംഘടനക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അറ്റോണി ജനറലിന്‍െറ മറുപടി. 

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യും അശോക് ഭൂഷണുമടങ്ങിയ ബെഞ്ച് കേസില്‍ മാര്‍ച്ച് 28ന് അന്തിമവാദം കേള്‍ക്കും. ലോക്സഭ പ്രതിപക്ഷനേതാവിനെ ലോക്പാലില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങളില്‍ ഭേദഗതി വേണമെന്നാണ് കേന്ദ്ര നിലപാട്.

Tags:    
News Summary - lokpal bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.