ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. ജനവിധി തേടുന്ന 49 മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. അഞ്ചാം ഘട്ടത്തിൽ, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന റായ്ബറേലി, അമേഠി സീറ്റുകൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാഹുൽ ഗാന്ധി ആദ്യമായി റായ്ബറേലിയിൽ മത്സരിക്കുന്നതും സമാജ് വാദി പാർട്ടിയുമായുള്ള കൂട്ടുകെട്ടും ഏറെ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യു.പിയിൽ 14, മഹാരാഷ്ട്രയിൽ 13, ബംഗാളിൽ ഏഴ്, ബിഹാറിലും ഒഡീഷയിലും അഞ്ച്, ജാർഖണ്ഡ് മൂന്ന് എന്നിങ്ങനെ ലോക്സഭാ മണ്ഡലങ്ങളിലാണ് പോളിംഗ്. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലും ലഡാക്കിലും അഞ്ചാം ഘട്ടത്തിലാണ് ജനവിധി. രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി, അരവിന്ദ് സാവന്ത്, ചിരാഗ് പാസ്വാൻ, രോഹിണി ആചാര്യ എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ.
ഏഴു ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ച് സീറ്റുകളിൽ മത്സരം നടക്കുന്നത് ഇത്തവണയാണ്. പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ സുരക്ഷ ശക്തമാക്കി, അഞ്ചാം ഘട്ടത്തിൽ 57 ശതമാനത്തിലധികം പോളിംഗ് സ്റ്റേഷനുകൾ സെൻസിറ്റീവാണ്, ഈ സാഹചര്യത്തിൽ 60,000 കേന്ദ്ര സേനാംഗങ്ങളെയും സംസ്ഥാന പോലീസിൻ്റെ 30,000 ത്തോളം ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.