ലോക്​സഭ​ തെരഞ്ഞെടുപ്പ്​ തീയതി മാർച്ച്​ ആദ്യം

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ തീയതികൾ മാർച്ച്​ ആദ്യവാരം പ്രഖ്യാപിക്കുമെന്ന്​ സൂചന. ജൂൺ മൂന്നിന്​ നിലവി ലെ പാർലമ​​​െൻറ്​ കാലാവധി അവസാനിക്കാനിരിക്കെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ അടുത്ത പൊതുതെരഞ്ഞെടുപ്പിന്​​ തിരക്കിട്ട ​ഒരുക്കം നടത്തുന്നത്​. വിവിധ ഘട്ടങ്ങളിലായി ഒരു മാസത്തോളമെടുത്തായിരിക്കും തെരഞ്ഞെടുപ്പെന്നാണ്​ സൂചന.

സുരക്ഷ ഉദ്യോഗസ്​ഥരുടെ ലഭ്യതകൂടി ഇതിനായി കണക്കിലെടുക്കും. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ്​ സംസ്​ഥാനങ്ങളിലെ​ നിയമസഭ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. ജമ്മു-കശ്​മീരിൽ കഴിഞ്ഞ നവംബറിൽ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ ആറുമാസത്തിനകം ​ഇവിടെയും തെരഞ്ഞെടുപ്പ്​ നടക്കണം.

സിക്കിം നിയമസഭയുടെ കാലാവധി മേയ്​ 27നും ആന്ധ്രപ്രദേശ്​, ഒഡിഷ, അരുണാചൽപ്രദേശ്​ സംസ്​ഥാനങ്ങളു​​െടത്​ ജൂണിലുമാണ്​ അവസാനിക്കുക. 2014ൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പി​​​​െൻറ തീയതികൾ മാർച്ച്​ അഞ്ചിനായിരുന്നു പ്രഖ്യാപിച്ചത്​.

Tags:    
News Summary - Lok Sabha Election -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.