അവശ്യസാധനങ്ങൾ ആവശ്യപ്പെട്ട് സംഘർഷം; പൊലീസുകാർക്കടക്കം പരിക്ക് - Video

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ തെരുവിലിറങ്ങിയത് സം ഘർഷത്തിനിടയായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിലും കല്ലേറിലും മൂന്ന് പൊലീസുകാർക്കടക്കം ന ിരവധി പേർക്ക്​ പരിക്കേറ്റു.

പർഗാനസ് ജില്ലയിലെ ബദൂരിയയിലുള്ള ദസ്പരയിൽ ആണ് അവശ്യസാധനങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞ് ജനങ്ങൾ തെരുവിലിറങ്ങിയത്. പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

നിങ്ങൾ പിരിഞ്ഞു പോകണമെന്നും സാധനങ്ങൾ വീട്ടിലെത്തിക്കാമെന്നും പറഞ്ഞെങ്കിലും ആൾക്കൂട്ടം അനുസരിച്ചില്ല. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി. സ്ത്രീകളെ പൊലീസ് തല്ലിയോടിക്കുന്നതും വിഡിയോയിൽ കാണാം.

കല്ലേറിലാണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. ഈ പ്രദേശത്ത് സൗജന്യ റേഷൻ വിതരണം ചെയ്തതാണെന്ന് ഭക്ഷ്യ വിതരണ മന്ത്രി ജ്യോതിപ്രിയോ മുള്ളിക് പറഞ്ഞു. അവശ്യസാധനങ്ങൾ എത്തിക്കാമെന്ന് പ്രദേശത്തെ കൗൺസിലർ വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് ആളുകൾ എത്തിയത്. എന്നാൽ, കൗൺസിലർ കബളിപ്പിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

ഭക്ഷ്യവസ്​തുക്കൾ വിതരണം ​െചയ്യാൻ ബ്ലോക് ഡവലപ്മെന്റ് ഓഫിസർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Locals clash with Police personnel WB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.