മുംബൈ: വായ്പ തട്ടിപ്പ് കേസിൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് മുൻ ചെയർമാൻ വര്യം സിങ്ങിനെയും മുംബൈ പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റിലായ ഇദ്ദേഹത്തെ കോടതി ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. തിങ്കളാഴ്ച പൊലീസ് കേസെടുത്തതു മുതൽ ഒളിവിലായിരുന്ന വര്യം സിങ് കീഴടങ്ങാൻ തയാറാണെന്ന് സാമ്പത്തിക കുറ്റാേന്വഷണ വിഭാഗം തലവൻ ഡി.സി.പി പരാഗ് മനേരെയെ രേഖാമൂലം അറിയിച്ചതായി അദ്ദേഹത്തിെൻറ അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ, മാഹിമിൽ രഹസ്യമായി കഴിഞ്ഞിടത്തുനിന്ന് പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇദ്ദേഹത്തിെൻറ അന്ധെരിയിലെ വീട് െപാലീസ് നിരീക്ഷണത്തിലാണ്. ബാങ്കുമായി ചേർന്ന് വായ്പ തട്ടിപ്പ് നടത്തിയ ഹൗസിങ് െഡവലപ്മെൻറ് ആൻഡ് ഇൻഫ്രസ്ട്രെക്ചർ (എച്ച്.ഡി.െഎ.എൽ) കമ്പനിയിലും വര്യം സിങ് ഡയറക്ടറാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, വര്യം സിങ്ങിന് ബാങ്ക് വായ്പയുമായി ബന്ധമില്ലെന്നും വായ്പകൾ നൽകിയത് മാനേജിങ് ഡയറക്ടർ ജോയ് തോമസിെൻറ പരിധിയിൽ വരുന്നതാണെന്നുമാണ് അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. മലയാളിയായ ജോയ് തോമസ്, എച്ച്.ഡി.െഎ.എൽ ഡയറക്ടർമാരായ രാകേഷ് വർധ്വാൻ, മകൻ സാരംഗ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.