'ചായക്കടയിലെ സഹായി ഇന്ന്​ യു.എന്നിൽ സംസാരിക്കുന്നു'; പണ്ട്​ ചായ വിറ്റ​ുവെന്ന വാദം ​െഎക്യരാഷ്​ട്രസഭയിലും ആവർത്തിച്ച്​ മോദി

യു.എൻ: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവേ ത​െൻറ പഴയ ചായക്കടക്കാലം ഒാർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം യു.എന്നി​െൻറ 76ാം വാർഷിക​ സെഷനില്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കു​േമ്പാഴായിരുന്നു പണ്ട്​ ചായ വിറ്റിരുന്ന കാലം അദ്ദേഹം ഒാർത്തെടുത്തത്​. ചായക്കടയിൽ പിതാവിനെ സഹായിച്ചിരുന്ന പയ്യൻ ഇന്ന്​ ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്നും അതാണീ രാജ്യത്തി​െൻറ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ജനാധിപത്യങ്ങളുടേയും മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് ഇപ്പോള്‍ 75 വര്‍ഷമായി. എങ്കിലും ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജനാധിപത്യ ചരിത്രമുണ്ട്'-മോദി പറഞ്ഞു.


ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തി​െൻറ അടയാളമാണ് ഇവിടത്തെ വൈവിധ്യം. വിവിധ ഭാഷകളും അതിന് തെളിവാണ്. ഒരിക്കല്‍ ത​െൻറ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന പയ്യനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്. ഇത്​ ഇന്ത്യന്‍ ജനാധിപത്യത്തി​െൻറ ശക്തിയെയാണ് സൂചിപ്പിക്കുന്നത്'-മോദി പറഞ്ഞു. ഭീകരതയെ രാഷ്​ട്രീയ ആയുധമാക്കാമെന്ന 'പിന്തിരിപ്പൻ ചിന്ത'യുള്ള രാജ്യങ്ങൾക്കുതന്നെ അത്​ കടുത്ത ഭീഷണിയാകും.


നിയമ​ങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്താൻ അന്താരാഷ്​ട്ര സമൂഹം ഒറ്റക്കെട്ടായി പറയണമെന്ന്​​, ഇന്തോ-പസഫിക്​ മേഖലയിൽ ചൈന സൈനിക ശക്തിപ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച്​ അദ്ദേഹം പറഞ്ഞു. ഭീകരത പടർത്താനും ഭീകര പ്രവർത്തനങ്ങൾക്കും അഫ്​ഗാനിസ്​താ‍െൻറ ഭൂമി ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടത്​ അനിവാര്യമാണ്​. അഫ്​ഗാനിലെ ഇപ്പോഴത്തെ സാഹചര്യം, തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും മുതലെടുക്കുന്നില്ലെന്നതും ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.

Tags:    
News Summary - ‘Little boy helping father at tea shop talking in UN’; narendra modis speech at un general assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.