അഞ്ചു വയസുകാരന്റെ ഹരജി, 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ ഹൈകോടതിയുടെ ഉത്തരവ്

പ്രയാഗ്‌രാജ്: 30 -വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ അലഹാബാദ് ഹൈകോടതിയുടെ ഉത്തരവ്. അഞ്ചു വയസുകാരന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെട​ുവിച്ചത്. സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലക്കെതിരെയാണ് എല്‍.കെ.ജി വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്.

കാണ്‍പുര്‍ ആസാദ് നഗറിലെ മദ്യശാലക്കെതിരെ അഭിഭാഷകന്‍ അശുതോഷ് ശര്‍മ വഴിയാണ് അഥര്‍വ ഹരജി നല്‍കിയത്. ഇതില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. പ്രദേശത്ത് സ്‌കൂള്‍ വന്നിട്ടും മദ്യശാലക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

ആസാദ് നഗറിലെ സെറ്റ് എം.ആർ. ജയപുരിയ സ്‌കൂളിലെ കിൻ്റർഗാർട്ടൻ വിദ്യാർഥിയാണ് ഹർജിക്കാരനായ അഥർവ്. കിൻറർഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ് വരെ ക്ലാസുകൾ നടത്തുന്ന ഈ സ്കൂളിൽ ഏകദേശം 475 കുട്ടികളുണ്ട്.

എക്‌സൈസ് വകുപ്പ് ചീഫ് സെക്രട്ടറി, ലഖ്‌നൗ എക്‌സൈസ് കമ്മീഷണർ, ഡി.എം (ലൈസൻസിംഗ് അതോറിറ്റി) കാൺപൂർ നഗർ, എക്‌സൈസ് ഓഫീസർ കാൺപൂർ, മദ്യക്കട നടത്തിപ്പുകാരൻ ജ്ഞാനേന്ദ്രകുമാർ എന്നിവരെയാണ് ഹർജിയിൽ ഉൾപ്പെടുത്തിയത്. ആരാധനാലയം, സ്‌കൂൾ, ആശുപത്രി, ബസാർ, റെസിഡൻഷ്യൽ കോളനി എന്നിവയുടെ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ ഒരു കടയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിനെ ഉദ്ധരിച്ച് കോടതിയുടെ പറഞ്ഞു.

Tags:    
News Summary - Liquor Shop Near School In Legal Trouble. Petitioner: A 5-Year-Old Boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.