’യെദിയൂരപ്പയെ ലിംഗായത്തുകൾ നേതാവായി കാണുന്നില്ല’

ബംഗളൂരു: ലിംഗായത്തുകൾ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ നേതാവായി കാണുന്നില്ലെന്ന് രാഷ്ട്രീയ ബസവ സേന. 

ലിംഗായത്തുകൾ ബി.ജെ.പിയെ അനുകൂലിക്കുന്നില്ല. യെദിയൂരപ്പയിൽ വിശ്വാസമില്ലാത്തതിനാൽ തന്നെ അദ്ദേഹത്തെ നേതാവായി കാണുന്നില്ല. ബസവ വിശ്വാസി കൂടിയായ സിദ്ധരാമയ്യയെയാണ് പിന്തുണക്കുന്നതെന്നും സെക്രട്ടറി എ.പി ബാസവരാജ് പറഞ്ഞു. 

ബ​സ​വ ത​ത്ത്വ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന വീ​ര​ശൈ​വ-​ലിം​ഗാ​യ​ത്തു​ക​ളെ ന്യൂ​ന​പ​ക്ഷ പ​ദ​വി​യോ​ടെ പ്ര​ത്യേ​ക മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​മെ​ന്ന വി​ദ​ഗ്​​ധ സ​മി​തി നി​ർ​ദേ​ശം സിദ്ധരാമയ്യ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നു. നി​ർ​ദേ​ശം കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​​​​െൻറ പ​രി​ഗ​ണ​ന​ക്ക്​ വി​ടു​ക​യും ചെ​യ്​​തിരുന്നു. സം​സ്​​ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 17 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ലിം​ഗാ​യ​ത്തു​ക​ളു​ടെ വോ​ട്ട്​ ബി.​ജെ.​പി​ക്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്നി​രി​ക്കെ, തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​​​​​െൻറ തു​റു​പ്പു​ശീ​ട്ടാ​യി​രു​ന്നു ലിം​ഗാ​യ​ത്ത്​ മ​ത​പ​ദ​വി തീ​രു​മാ​നം. 
 

Tags:    
News Summary - 'Lingayats don't consider Yeddyurappa a leader anymore'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.