മഹാരാഷ്​ട്രയിൽ ലിംഗായത്​ മഹാ​േമാർച്ച സംഘടിപ്പിക്കും


മുംബൈ: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചതിനു പിറകെ മഹാരാഷ്​ട്രയിലും ഇതേ ആവശ്യമുന്നയിച്ച്​ ലിംഗായതുകൾ ജാഥ സംഘടിപ്പിക്കുന്നു. 

ലിംഗായത്തിന്​ മതം എന്ന ഭരണഘടന അംഗീകാരം വേണമെന്നാവശ്യപ്പെട്ട്​ മറാത്താവാഡയിലെ ലിംഗായതുകൾ മഹാമോർച്ച നടത്തുമെന്ന്​ നേതാക്കൾ അറിയിച്ചു. 10 ലക്ഷം ലിംഗായത്​ അംഗങ്ങളുടെ മഹാമോർച്ചയാണ്​ സംഘടിപ്പിക്കുന്നത്​. 103കാരനായ ശിവ്​ലിങ്​ ശിവാചാര്യ മഹാരാജ്​ ആയിരിക്കും മഹാമോർച്ച നയിക്കുക. 

മഹാരാഷ്​ട്രയിൽ ലിംഗായത്തിനെ​ മതമായി അംഗീകരിക്കണമെന്നും ദേശീയ തലത്തിൽ ന്യൂനപക്ഷ പദവി നൽകണമെന്നുമുള്ളത്​ ദീർഘകാലമായുള്ള ആവശ്യമാണ്​. 

കർണാടക സർക്കാർ ചെയ്​തതു പോലെ മഹരാഷ്​ട്രയും നിർദേശം കേന്ദ്ര സർക്കാറിന്​ അയക്കണമെന്ന്​ 48 ലിംഗായത്​ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി ദേശീയ കൺവീനർ അവിനാഷ്​ ഭോഷിക്കർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Lingayat members to hold 'Mahamorcha' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.