ലശ്​​കറെ ത്വയ്യിബ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ലശ്​​കറെ ത്വയ്യിബ കമാൻഡർ ബശിർ ലശ്​​കറി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനന്ത്​നാഗ്​ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ്​ ലശ്​​കർ  കമാൻഡറും ആസാദ്​ ദാദയെന്ന മ​െറ്റാരു തീവ്രവാദിയും ​കൊല്ലപ്പെട്ടത്​. ഏറ്റുമുട്ടലിനിടെ നാട്ടുകാരിൽ രണ്ടുപേരും കൊല്ലപ്പെട്ടു. 

ഇന്നു രാവിലെ മുതൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും ഡി.ജി.പി എസ്​.പി വെയ്​ദ്​ അറിയിച്ചു. 

ജൂൺ 17ന്​ ബശിർ ലശ്​​കറി നടത്തിയ ആക്രമണത്തിൽ ഏഴു ​െപാലീസ്​ ഉദ്യോഗസ്​ഥർ കൊല്ല​​പ്പെട്ടിരുന്നു.അതിനു ശേഷം ജമ്മു കശ്​മീർ പൊലീസ്​ ബശിർ ലശ്​​കറിയുടെ തലക്ക്​ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

അനന്ത്​നാഗ്​ ജില്ലയിലെ ദൈൽഗാം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ലശ്​​കറെ ത്വയ്യ്​ബ കമാൻഡർ ഉൾപ്പെടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ​. 

Tags:    
News Summary - LeT's Bashir Lashkari Killed in Anantnag Encounter -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.