സുദർശൻ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ

'ഇത്​ മാധ്യമങ്ങൾക്ക്​ ഒരു സന്ദേശമാക​ട്ടെ'; സുദർശൻ ടി.വി വിഷയത്തിൽ മുന്നറിയിപ്പായി സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമങ്ങൾ ഒരു സമൂഹത്തെ ഉന്നംവെക്കാൻ പാടില്ലെന്ന സന്ദേശം എല്ലാവരിലും എത്തിക്കണമെന്ന്​ സുപ്രീംകോടതി ജസ്​റ്റിസ്​ ചന്ദ്രചൂഡ്. സർക്കാർ സേവനത്തിൽ മുസ്‌ലിംകൾ നുഴഞ്ഞുകയറുകയാണെന്ന സുദർശൻ ടി.വി​യുടെ വിവാദ പരിപാടിയുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കവെയാണ്​ ജഡ്​ജിയുടെ ​പ്രതികരണം.

'പത്രപ്രവർത്തനത്തിൻെറ വഴിയിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അടിയന്തരാവസ്ഥയിൽ എന്താണ് സംഭവിച്ചതെന്ന് ഒരു കോടതി എന്ന നിലയിൽ നമുക്കറിയാം. അതിനാൽ അഭിപ്രായ സ്വാതന്ത്ര്യവും ആശയങ്ങളും ഞങ്ങൾ ഉറപ്പാക്കും. സെൻസർഷിപ്പ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ സെൻസർ ബോർഡ് അല്ല.

മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഒരു സമൂഹത്തെ ഉന്നംവെക്കാൻ പാടില്ലെന്ന സന്ദേശം മാധ്യമങ്ങളിലേക്ക് എത്തിക്കണം. ആത്യന്തികമായി, നാമെല്ലാവരും ഒരൊറ്റ ജനത എന്ന നിലയിലാണ് കഴിയുന്നത്​. അത് ഒരു സമൂഹത്തിനും എതിരായിരിക്കരുത്' -ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു.

വിവാദമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സുദർശൻ ടി.വി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയുടെ വിമർശനത്തിൻെറ അടിസ്​ഥാനത്തിൽ ഈ ആഴ്ച മറ്റൊരു സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ചാനൽ അധികൃതർ അറിയിച്ചു.

സുപ്രീംകോടതിയിൽ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഒരു സമുദായത്തിനോ ഏതെങ്കിലും വ്യക്തിക്കോ എതിരായി യാതൊരു ഉദ്ദേശമില്ലെന്നും പരിപാടി ദേശീയ താൽപ്പര്യമുള്ള വിഷയമാണെന്നുമായിരുന്നു സുദർശൻ ടി.വി വ്യക്​തമാക്കിയിരുന്നത്​. എന്നാൽ, ഒരു സമൂഹത്തെ മുഴുവനും മോശമായി കാണുന്ന ഉള്ളടക്കത്തിൻെറ പശ്ചാത്തലത്തിൽ അതിൻെറ നിലപാട് വ്യക്തമായി വിശദീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

'ചാനൽ പരിപാടി ഒരു വിഭാഗത്തോട്​ കടുത്ത അനാദരവ് കാണിക്കുന്നു. എല്ലാവരും ഉന്നതിയിലേക്ക്​ മുന്നേറാൻ ആഗ്രഹിക്കുന്നവരാണ്​. എന്നാൽ, മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടവരെ നിങ്ങൾ പാർശ്വവത്കരിക്കുകയാണ്​ ചെയ്യുന്നത്. ഇതുവഴി നിങ്ങൾ അവരെ തെറ്റായ വഴികളിലേക്ക് നയിക്കും' -ജസ്​റ്റ്​സ് കെ.എം. ജോസഫ് പറഞ്ഞു.

'മുസ്​ലിംകൾക്ക് പുറമെ ഇവിടെ ജൈനരുമുണ്ട്. എൻെറ നിയമ ഗുമസ്തൻ ജൈന സംഘടനകളുടെ ധനസഹായത്തോടെയാണ്​ കോഴ്‌സ്​​ പഠിച്ചത്​. ക്രിസ്ത്യൻ സംഘടനകൾ അവരുടെ സ്ഥാനാർത്ഥികൾക്ക് ധനസഹായം നൽകുന്നു. എല്ലാവരും അധികാരത്തിൻെറ ഭാഗമാകാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും അധികാരത്തിൻെറ ഒരുഭാഗം വേണം. എന്നാൽ നിങ്ങൾ ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​, "ജസ്​റ്റിസ് ജോസഫ് പറഞ്ഞു.

സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ ത​െൻറ ട്വിറ്റർ ഹാൻഡിലിൽ കഴിഞ്ഞമാസമാണ്​ യു.പി.എസ്​.സി ജിഹാദിനെ കുറിച്ചുള്ള പരിപാടിയുടെ ട്രെയിലർ പോസ്​റ്റ്​ ചെയ്​തത്​​. 'ഉന്നത​ സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെ​െട്ടന്ന്​ മുസ്​ലിംകൾ എങ്ങിനെ ​െഎ.എ.എസ്​, ​െഎ.പി.എസ്​ പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു.

ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക്​ നേടി ഇത്രയും കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്​. ജാമിഅയിലെ ജിഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരും ആയാലുള്ള അവസ്​ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു' യു.പി.എസ്​.സി ജിഹാദ് എന്ന ഹാഷ്​ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്​.

എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധവും പരാതികളുമാണ്​ ഉയർന്നത്​. തുടർന്ന്​ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്​ ഡൽഹി ഹൈകോടതി തടയുകയായിരുന്നു.

Tags:    
News Summary - ‘Let this be a message to the media’; Supreme Court warns against Sudarshan TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.