'എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കട്ടെ'; ഇന്ധനവില വർധനവിനെതിരെ പരിഹാസവുമായി എം.പി

'ന്യൂഡൽഹി: ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് എൻ.സി.പി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) എം.പി സുപ്രിയ സുലെ. രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്തുന്ന ഒരേയൊരു ഘടകം തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ഇന്ധന വില കൂടാതിരിക്കണമെങ്കിൽ എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കേണ്ടിവരുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ഇന്ധനത്തിന്‍റേയും പാചക വാതകത്തിന്‍റേയും വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, എൻ.സി.പി, തൃണമൂൽ, ഡി.എം.കെ എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി.

ഉത്തർപ്രദേശ്, ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ, അസംസ്കൃത എണ്ണയുടെ വില വർധിച്ചപ്പോഴും രാജ്യത്തെ ഇന്ധനവില വർധിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനവിലയും പാചകവാതക വിലയും വീണ്ടും വർധിപ്പിച്ചു തുടങ്ങിയത്. ഗാർഹിക പാചകവാതക വില 50 രൂപയാണ് വർധിപ്പിച്ചത്.

രാജ്യത്തെ ഉപയോഗത്തിന്‍റെ 85 ശതമാനം ഇന്ധനവും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതിയിലും ഉപഭോഗത്തിലും ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. റഷ്യ -യുക്രെയ്ൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൂഡ് ഓ‍യിൽ ബാരലിന് 120 ഡോളറായി വർധിച്ചിരുന്നു.

Tags:    
News Summary - 'Let elections take place every month': Says Supriya sule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.