വ്യഭിചാരം കുറ്റകരമായി തന്നെ കാണണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനായി വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വിവാഹേതര ബന്ധത്തിൽ കുറ്റം ചുമത്തുന്നതിൽ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന്‍റെ നിലപാട്. 

എന്നാൽ ഇത്തരം കേസുകളിൽ സ്ത്രീകളെ കുറ്റക്കാരിയാക്കാനാവില്ല. ഇതിന് വേണ്ടി െഎ.പി.സി 497ൽ മാറ്റങ്ങൾ വരുത്താനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ബ്രിട്ടീഷ് കാലത്തുള്ള വകുപ്പുകളാണ് വിവാഹേതര ബന്ധത്തിന് ചുമത്തുന്നത്. 157 വർഷം പഴക്കമുള്ള നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഈ നിയമ പ്രകാരം സ്ത്രീകൾ കുറ്റക്കാരിയാകില്ല. 

497ാം വകുപ്പിന്‍റെ രണ്ട് വശങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുകയും അത് അയാളുടെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ആണെങ്കിൽ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497ാം വകുപ്പ് അനുശാസിക്കുന്നത്. അതേസമയം, അത് ബലാൽസംഗത്തിന്‍റെ പരിധിയിൽ വരുന്നുമില്ല. 

പുരുഷന്‍റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കിയിരുന്ന കാലത്താണ് ഈ നിയമം നിലവിൽ വന്നതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് ഷൈൻ എന്ന വ്യക്തിയാണ് ഹരജി നൽകിയത്. 

Tags:    
News Summary - Let Ban On Adultery Stay To Protect Marriages: Centre To Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.