നാരായൺ ദേബ്നാഥും അദ്ദേഹത്തിന്‍റെ കാർട്ടൂൺ കഥാപാത്രങ്ങളും

പ്രമുഖ കാർട്ടൂണിസ്റ്റ് നാരായൺ ദേബ്നാഥ് അന്തരിച്ചു

കൊൽക്കത്ത: പ്രമുഖ കാർട്ടൂണിസ്റ്റ് നാരായൺ ദേബ്നാഥ് അന്തരിച്ചു. 97 വയസായിരുന്നു. രാവിലെ 10.15ഒാടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഡിസംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹന്ത ഭോന്ത, നോന്തെ ഫോന്തെ, ബാതുൽ ദ് ഗ്രേറ്റ് തുടങ്ങി ജനപ്രിയവും അനശ്വരവുമായ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് നാരായൺ ദേബ്നാഥ് ജന്മം നൽകി. ഈ കഥാപാത്രങ്ങൾ ദശകങ്ങളായി കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിച്ചു.

ബാല്യവും വിദ്യാഭ്യാസവും ഹൗറയിലെ ഷിബ്പൂരിൽ ചെലവഴിച്ച നാരായൺ, പരസ്യ കമ്പനിയിൽ ഫ്രീലാൻസ് ആയാണ് കാർട്ടൂണിസ്റ്റ് ജോലി ആരംഭിച്ചത്. 1962ൽ 'സുക്താറ' എന്ന കുട്ടികളുടെ മാസികയിൽ തന്‍റെ ആദ്യ കോമിക് പരമ്പര 'ഹന്ത ഭോന്ത' ആരംഭിച്ചു.

തുടർന്ന് നോന്തെ ഫോന്തെ, ബാതുൽ ദ് ഗ്രേറ്റ് എന്നിവ പിറന്നു. 53 വർഷം തുടർച്ചയായി കാർട്ടൂൺ കഥാപാത്രം (ഹന്ത ഭോന്ത) വരച്ച വ്യക്തിഗത കാർട്ടൂണിസ്റ്റ് എന്ന റെക്കോർഡിന് നാരായൺ ദേബ്നാഥ് അർഹനായി.

2013ൽ പത്മഭൂഷണും സാഹിത്യ അക്കാദമി അവാർഡും 2021ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. ഡീലിറ്റ് ബിരുദം നൽകി രാജ്യത്ത് ആദരിക്കപ്പെട്ട ഏക കാർട്ടൂണിസ്റ്റ് ആണ് അദ്ദേഹം.

നാരായൺ ദേബ്നാഥ് നിര്യാണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Legendary cartoonist Narayan Debnath passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.